Advertisment

ഹോട്ടലുകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ

New Update

publive-image

Advertisment

കോട്ടയം: കൊവിഡ് കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന ഹോട്ടൽ ഉടമകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു ഹോട്ടൽ ആന്റ് റസ്റ്ററന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറിച്ചിയിൽ ഹോട്ടൽ ഉടമ ജീവനൊടുക്കിയ സാഹചര്യത്തിൽ സർക്കാർ ഹോട്ടൽ ഉടമകളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ കണക്കാക്കണം.

സർക്കാർ സാധാരണക്കാരായ ഹോട്ടൽ ഉടമകളുടെ കാര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പ്രളയത്തെ തുടർന്നു പല ഹോട്ടലുകളും പ്രതിസന്ധി നേരിടുകയാണ്. പ്രളയകാലത്ത് ഹോട്ടലുകളിൽ പലതിലും വെള്ളം കയരിയിട്ടുണ്ട്.

ഈ ഹോട്ടലുകൾ തുറക്കാൻ പോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഹോട്ടലുകൾക്ക് വേണ്ടി പ്രത്യേക പരിഗണന നൽകണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടിയും, ജനറൽ സെക്രട്ടറി എൻ.പ്രതീഷും ആവശ്യപ്പെട്ടു.

NEWS
Advertisment