Advertisment

ജനങ്ങളുടെ ആശങ്ക അകറ്റാനാണു പുതിയ ഡാം; തമിഴ്നാടിന് ആവശ്യമായ വെള്ളം നല്‍കും; മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്ന് റോഷി അഗസ്റ്റിന്‍

New Update

publive-image

തിരുവനന്തപുരം: ജനങ്ങളുടെ ആശങ്ക അകറ്റാനാണു പുതിയ ഡാമെന്നും, മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

തമിഴ്നാടിന് ആവശ്യമായ വെള്ളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറില്‍ പെട്ടെന്നു ജലനിരപ്പ് ഉയരുകയാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബർ 31 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിൽനിന്ന് വിവരം ലഭിച്ചതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.

roshy augustine
Advertisment