Advertisment

താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

New Update

publive-image

താനൂര്‍: മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Advertisment