Advertisment

തൊടുപുഴ നഗരത്തിന്റ മാസ്റ്റര്‍ പ്ലാന്‍: അവലോകന യോഗം ചേര്‍ന്നു

New Update

publive-image

തൊടുപുഴ നഗരത്തിന്റ അടുത്ത 30 വര്‍ഷം വികസനം സാദ്ധ്യമാക്കുന്നത് മുന്നില്‍ കണ്ട്് നഗരസഭ പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച അഭിപ്രായങ്ങളും, ആക്ഷേപങ്ങളും സ്വരൂപിക്കുന്നതിനുള്ള അവലോകന യോഗം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ നഗരസഭ ടൗണ്‍ഹാളില്‍ ചേര്‍ന്നു. നഗരത്തിലെ വിവിധ സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയ-വ്യവസായ രംഗത്തെ 150-ഓളം ആളുകള്‍ യോഗത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുകയും ചെയ്തു.

നഗരസഭ വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലേഴ്‌സ്, ഉദ്യോഗസ്ഥര്‍, ജില്ലാ ടൗണ്‍ പ്ലാനിംഗിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചുള്ള ജനങ്ങളുടെ ആക്ഷേപങ്ങളും, അഭിപ്രായങ്ങളും നവംബര്‍ 10 വരെ നഗരസഭ ഓഫീസില്‍ സ്വീകരിക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.

Advertisment