Advertisment

രാജാക്കാട് മലഞ്ചരക്ക് വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

New Update

publive-image

രാജാക്കാട് :മലഞ്ചരക്ക് വ്യാപാരി കുഴഞ്ഞുവീണു മരിച്ചു രാജാക്കാട് സ്പൈസസ് എന്ന പേരിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനം നടത്തുന്ന കുഞ്ചിത്തണ്ണി ഇരുപതേക്കർ കളപ്പുരയ്ക്കൽ ടോമി ജോർജ്ജ്(45) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ആന്റിജൻ കൊവിഡ് പരിശോധനക്കും,പോലീസ് നടപടികൾക്കും ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തുന്നതിന് വേണ്ടി നടത്തിയ ആർ.ടി പി.സി.ആർ പരിശോധനയിൽ കൊവിഡ് പോസീറ്റീവ് ആയിരുന്നു. ഇന്നലെ ഉച്ചക്ക് 1 ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയിൽ സംസ്കാരം നടത്തി.

ഭാര്യ ജെയ്സി കട്ടപ്പന കിഴക്കേത്തലയ്ക്കൽ കുടുംബാംഗം. മക്കൾ:ടെസ്ന,ടെസ്വിൻ,ഇമ്മാനുവേൽ. പരേതൻ വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റ് ഭരണ സമിതിയംഗം,രാജാക്കാട് വൈസ്മെൻസ് ക്ലബ്ബ് പ്രസിഡന്റ്, തേജസ് എസ് എച്ച് ജി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പരേതനോടുള്ള ആദരസൂചകമായി ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ രാജാക്കാട് ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Advertisment