Advertisment

ഉദരസംബന്ധമായ അസുഖങ്ങള്‍; മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആശുപത്രിയില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആശുപത്രിയില്‍. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിനെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

അക്യൂട്ട് ഗ്യാസ്‌ട്രോഎന്ററിക്‌സ്, ഡിസെലെക്ട്രോലൈറ്റീമിയ, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അദ്ദേഹത്തിനുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

vs

vs achuthanandan
Advertisment