Advertisment

ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുക്കാനാവില്ല; ദത്ത് വിവാദത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ട എന്ന് പൊലീസിന് നിയമോപദേശം.

പ്രസംഗത്തില്‍ ആരുടേയും പേര് പരാമര്‍ശിക്കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ സി എസ് ഹരി പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് പൊലീസ് നിയമോപദേശം തേടിയത്.

അനുപമയ്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാമെന്നാണ് പൊലീസിന്റെ നിലപാട്. അനുവാദമില്ലാതെ കുട്ടിയെ ദത്ത് നല്‍കിയെന്ന് പരാതിപ്പെട്ട അനുപമയെയും പങ്കാളി അജിത്തിനെയും ആക്ഷേപിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം.

വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടറോട് നിയമപദേശം തേടിയെന്നാണ് പൊലീസ് പറയുന്നത്. പ്രസംഗത്തില്‍ അനുപമയുടെയോ അജിത്തിന്റെയോ മറ്റാരുടെയെങ്കിലുമോ പേരുകള്‍ മന്ത്രി പരാമര്‍ശിക്കുന്നില്ല.

saji cheriyan
Advertisment