Advertisment

കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഇന്നോവ പിടികൂടി

New Update

publive-image

കാഞ്ഞിരപ്പള്ളി: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഇന്നോവ പിടികൂടി. പാറത്തോട് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ആണ് ഇന്നോവ ഇടിച്ച് ഇട്ടതിന് ശേഷം നിർത്താതെ പോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

എന്നാല്‍ ഇന്നോവ പൊലീസ് കണ്ടെത്തിയെങ്കിലും, വാഹനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനായില്ല. ഇവര്‍ ഒരു പിക്കപ്പ് വാനില്‍ ഈരാറ്റുപേട്ടയിലേക്ക് കടന്നതായാണ് വിവരം. പിക്കപ്പ് വാന്‍ ഡ്രൈവറെ പിടികൂടി. ഇന്നോവ നിരവധി വാഹനങ്ങളില്‍ ഇടിച്ചതായും സൂചനയുണ്ട്. ഇന്നോവയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment