Advertisment

കെസിവൈഎം സ്ഥാപകദിനം ആഘോഷമാക്കി കൊല്ലം രൂപത

New Update

publive-image

Advertisment

കേരള കത്തോലിക്കാ യുവജന പ്രസ്ഥാനം കെസിവൈഎം ന്റെ സ്ഥാപക ദിനം സാഘോഷം കൊണ്ടാടി കെസിവൈഎം കൊല്ലം രൂപത. രൂപതയിലെ വിവിധ കെസിവൈഎം യൂണിറ്റുകളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെസിവൈഎം ജന്മദിനാഘോഷത്തിന്റെ രൂപതാതല ഉത്ഘാടനം ചവറ സൗത്ത് ഫെറോനയുടെ ആഭിമുഖ്യത്തിൽ അരിനല്ലൂർ സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ വച്ച് സംഘടിപ്പിച്ചു. രൂപതാ ഡയറക്ടർ ഫാ ബിന്നി മാനുവലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ രൂപതയിലെ കെസിവൈഎം യുവജനങ്ങൾ പങ്കെടുത്തു.

publive-image

കെസിവൈഎം കൊല്ലം രൂപത പ്രസിഡൻ്റ് കിരൺ ക്രിസ്റ്റഫർ പതാക ഉയർത്തി രൂപത തല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന്  കെസിവൈഎം മുൻ രൂപതാ ഡയറക്ടർ ഫാ ലാസർ എസ് പട്ടകടവ് ജന്മദിനാഘോഷ സമ്മേളനം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കെസിവൈഎം കൊല്ലം രൂപതയിലെ മുൻകാല ഡയറക്ടർമാരായിരുന്ന ഫാ ആന്റണി റ്റി ജെ, ഫാ ഷാജൻ നെറോണ, ഫാ ലാസർ എസ് പട്ടകടവ് തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമാണ് യുവജനങ്ങൾ ആഘോഷപരിപാടികൾ ഊഷ്‌മളമാക്കിയത്.

publive-image

തുടർന്ന് രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും യുവജനങ്ങളുടെ നേതൃത്വത്തിൽ കെസിവൈഎം പതാക ഉയർത്തുകയും വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഫെറോന ഡയറക്ടർ ഫാദർ നിതേഷ്‌ ഗോമസ്,രൂപതാ ജനറൽ സെക്രട്ടറി മനീഷ്,രൂപതാ വൈസ് പ്രസിഡന്റ്മാരായാ മാനുവൽ ആന്റണി, മരിയ, ജോയിന്റ് സെക്രട്ടറിമാരായ അമൽ, സയന, സൊണാലി, ബ്രൂട്ടസ് ,സെനറ്റംഗങ്ങളായ നിഥിൻ,വിജിത, ഫെറോന ഭാരവാഹികളായ അന്ന, അനൂപ്, കിരൺ ക്രിസ്റ്റി, അഖില തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment