Advertisment

കിടങ്ങന്നൂർ കരുണാലയം അമ്മ വീടിന്റെ അഞ്ചാമത് വാർഷികം " കാരുണ്യവർഷം -5 ഉം,ക്രിസ്തുമസ് സംഗമവും "സംഘടിപ്പിച്ചു

New Update

publive-image

Advertisment

പത്തനംതിട്ട: കിടങ്ങന്നൂർ കരുണാലയം അമ്മ വീടിന്റെ അഞ്ചാമത് വാർഷികം " കാരുണ്യവർഷം -5 ,ക്രിസ്തുമസ് സംഗമവും "സംഘടിപ്പിച്ചു. കരുണാലയം അമ്മവീട്ടിൽ വച്ചു നടന്ന ആഘോഷങ്ങൾ ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ .ടി .ടോജി ഉദ്ഘാടനം ചെയ്തു. റവ. ഫാദർ സേവേറിയോസ് തോമസ് ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി.റവ സേവേറിയോസ് അച്ഛന്റെ ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റേകി. സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ്‌ സെക്രട്ടറിയും കരുണാലയം അംബാസിഡറുമായ ജയകുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

publive-image

കരുണാലയം അമ്മവീട് വൈസ് ചെയർമാൻ റവ . രഞ്ജി വർഗീസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കരുണാലയം ലീഗൽ അഡ്വൈസർ ഐ മുഹമ്മദ് റാഫി, മുൻ എം എൽ എ യും കരുണാലയം അമ്മവീടിന്റെ രക്ഷാധികാരിയുമായ മാലേത്ത് സരള ദേവി, ആറന്മുള എസ് .എച്ച് .ഒ രാഹുൽ രവീന്ദ്രൻ , ഇലവുംതിട്ട എസ് .എച്ച്. ഒ അയൂബ്ഖാൻ, മാധ്യമ പ്രവർത്തകൻ ചെറിയാൻ കിടങ്ങന്നൂർ, കരുണാലയം ലൈബ്രറി സെക്രട്ടറി കിടങ്ങന്നൂർ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

publive-image

തുടർന്ന് ടെലിവിഷൻ താരങ്ങളായ പ്രജീഷ് കൂട്ടിക്കൽ, ജസ്റ്റിൻ പൊൻകുന്നം , അജ്സൽ തുടങ്ങിയവരുടെ കോമഡി ഷോയും ഗാനമേളയും, അച്ഛനമ്മമാരുടെ കലാ പരിപാടികളും ചടങ്ങുകൾക്ക് നവ്യാനുഭവമായി. തുടർന്ന് നടന്ന ചടങ്ങിൽ കോവിഡ് പടർന്നു പിടിച്ച സമയത്തും ശാരീരിക അസ്വസ്ഥതകൾ പോലും മറന്നു കരുണാലയം അമ്മവീട്ടിലെ അച്ഛനമ്മമാരെ മാതാ പിതാക്കളെപോലെ സംരക്ഷിച്ച അമ്മവീട് ട്രസ്റ്റി റംല അസീസ്, നഴ്സിംഗ് സുപ്രണ്ട് ലത, റിസെപ്ഷനിസ്റ്റ് ആതിര,ഡ്രൈവർ ഉദയരാജൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

 

Advertisment