Advertisment

പത്തനംതിട്ടയിലെ പുലിയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞു; 'പ്രതി' മുള്ളന്‍പന്നി തന്നെയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്! മുള്ള ശ്വാസകോശത്തില്‍ തറഞ്ഞുകയറിയത് 'മരണകാരണം'

New Update

publive-image

Advertisment

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ ഇന്നലെ തൊഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലി ചാകാന്‍ കാരണം മുള്ളന്‍പന്നിയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം.

ഇന്ന് കോന്നി ആനക്കൂട്ടിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ മുള്ള് ശ്വാസകോശത്തിൽ തറഞ്ഞുകയറിയതാണ് മരണ കാരണം.

ആങ്ങമൂഴി മുരിക്കിനിയിൽ സുരേഷിന്റെ വീട്ടിലെ ആട്ടിൻകൂട്ടിൽ കയറിയ പുലിയെയാണ് വനംവകുപ്പ്‌ പിടികൂടിയത്. ശരീരത്തിൽ തറഞ്ഞു കയറിയിരുന്ന മുള്ളൻപന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം.

Advertisment