Advertisment

കിടപ്പ് രോഗിയായ പ്രസാദിന് ഇനി ലോക വാർത്തകൾ അറിയാൻ സാധിക്കും

New Update

publive-image

Advertisment

എടത്വ: പെയിന്റിംഗ് ജോലിയ്ക്കിടയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കു വീണതിനെ തുടർന്ന് കിണറിന്റെ വക്കിൽ തട്ടി കിണറിലേക്ക് വീഴുകയും നട്ടെല്ലും, തലച്ചോറും ക്ഷതം ഏൽക്കുകയും ചെയ്തതു മൂലം ചലനശേഷി നഷ്ടപ്പെട്ട് 7 മാസമായി കിടക്കയിൽ തന്നെ കഴിയുന്ന പ്രസാദിൻ്റെ(41) ആഗ്രഹം ആണ് സൗഹൃദ വേദി ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ.ലീലാമ്മ ജോർജിലൂടെ യാഥാർത്ഥ്യമാക്കിയത്.

വള്ളിക്കുന്നം വാഴപ്ലേത്തു വിളയിൽ ചെറിയാൻ ഡാനിയലിന്റെയും, സാറാമ്മ ചെറിയാന്റെയും മകനാണ് പെയിന്റിംഗ് തൊഴിലാളിയായ ഡാനിയേൽ ചെറിയാൻ - (പ്രസാദ്-41).

സുമനസ്സുകളുടെ സഹായത്താൽ നിർമ്മിച്ചു നല്കിയ വീട്ടിലാണ് പ്രായമായ മാതാപിതാക്കളും പോളിയോ വന്നു ശാരിരിക വെല്ലുവിളി നേരിടുന്ന ഭാര്യയും കിലോയ്ഡ് രോഗത്തിന് ചികിത്സ തേടുന്ന മകളും താമസിക്കുന്നത്. പെയിൻ്റിംങ് ജോലിയിൽ നിന്നും ലഭിക്കുന്ന തുകയായിരുന്നു ഏക വരുമാനം.അതും ഇല്ലാതായതോടെ കുടുംബത്തിൻ്റെ താളം തെറ്റി.

2021 ക്രിസ്മസ് ദിനത്തിൽ സൗഹൃദ വേദി 'ഒരു കൈസഹായ കൂട്ടായ്മ 'യുടെ സഹകരണത്തോടെ പ്രസാദിൻ്റെ ഭവനം സന്ദർശിച്ച് സഹായം നല്കിയിരുന്നു.ആ സമയം പുറംലോകത്തെ വാർത്തകൾ അറിയുന്നതിനും മറ്റും പ്രസാദ് ഒരു ടെലിവിഷൻ ആവശ്യപെട്ടിരുന്നു.

സൗഹൃദ വേദി പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള, സെക്രട്ടി റെന്നി തോമസ്, ജനറൽ കോർഡിനേറ്റർ ഡി പത്മജദേവി എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിജി പ്രസാദിൻ്റെ സാന്നിദ്ധ്യത്തിൽ ദാനിയേൽ ചെറിയാൻ്റെ വീട്ടിലെത്തി സമ്മാനിച്ച ടെലിവിഷൻ കിടക്കയ്ക്കരികിൽ പ്രവർത്തന സജ്ജമാക്കിയതോടെ കിടപ്പ് രോഗിയായ പ്രസാദിന് ഇനി ലോക വാർത്തകൾ അറിയാൻ സാധിക്കും. വിധഗ്ദ്ധ ചികിത്സ നല്കുവാൻ പ്രാപ്തി ഇല്ലാതെ ഈ കുടുംബം വലയുമ്പോഴും മെയ് 17ന് ഒരു ശസ്ത്രക്രിയ കൂടി നിർദ്ദേശിച്ചിരിക്കുകയാണ്.

ദാനിയേലിൻ്റെ ബാങ്ക് അക്കൗണ്ട് നമ്പർ 30842150614

IFSC:SBIN0006399

Google Pay. 9745792800 (Daniel)

Advertisment