Advertisment

കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സിപിഎം-സിപിഐ മത്സരം; പ്രവര്‍ത്തകര്‍ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞത് കലാശിച്ചത് സംഘര്‍ഷത്തില്‍! പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍; പ്രവര്‍ത്തകര്‍ക്കും പരിക്ക്‌

New Update

publive-image

Advertisment

കൊടുമണ്‍: പത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇരുപാര്‍ട്ടികളും രണ്ടു പാനലായാണ് മത്സരിക്കുന്നത്.

ഉച്ചക്ക് ശേഷം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാവിലെയും നേരിയ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൊടുമണ്‍ സിഐ മഹേഷ് കുമാര്‍, മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.

സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ടപ്പോഴാണ് പൊലീസുകാക്ക് പരിക്കേറ്റത്. ഇവരെ മൂന്ന് പേരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം, സിപിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

Advertisment