Advertisment

നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടാം ഭാഗം, ഏകാരോഗ്യം ആലോചനായോഗം ജനുവരി 21 ന്

New Update

publive-image

Advertisment

നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടാം ഭാഗം ഏകലോകം - ഏകാരോഗ്യം ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 21, രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം സംഘടിപ്പിക്കും. മനുഷ്യനേയും മറ്റു ജന്തുജാലങ്ങളേയും സസ്യങ്ങളേയും പ്രകൃതിയെ ആകെ തന്നെയും ലക്ഷ്യമിട്ടുള്ള ഏകാരോഗ്യം എന്ന ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നതിനും ഏറ്റെടുത്ത് നടത്തുന്നത് ആലോചിക്കുന്നതിനുമാണ് യോഗം ചേരുന്നത്. ലോകാരോഗ്യ സംഘടന, ഫുഡ് & അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍, ലോക മൃഗാരോഗ്യ സംഘടന തുടങ്ങിയ അന്തരാഷ്ട്ര ഏജന്‍സികള്‍ ഏകാരോഗ്യ സങ്കല്‍പം മുഖ്യലക്ഷ്യമായി ഏറ്റെടുത്തിട്ടുണ്ട്.

വികസിത സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഏകാരോഗ്യ പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങുകയാണ്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി അവസാന വാരം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പരിസ്ഥിതി സംരക്ഷണ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥി സമൂഹം എന്നിവരിലേക്ക് ആശയം എത്തിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നടപ്പുസാമ്പത്തിക വര്‍ഷം പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

മനുഷ്യനും മൃഗങ്ങളും ഇട കലര്‍ന്ന ജീവിക്കുന്ന സാഹചര്യത്തില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ പുതുതായി ഉണ്ടായേക്കാവുന്ന ജന്തു ജന്യ രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുകയും, തടയുകയും പൊട്ടിപ്പുറപ്പെട്ടാല്‍ ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാനദണ്ഡം പ്രാദേശിക, സംസ്ഥാന തലങ്ങളില്‍ രൂപപ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. വൈറസ്, ബാക്ടീരിയ, സൂക്ഷ്മാണു ജന്യ മനുഷ്യ-മൃഗ പകര്‍ച്ചവ്യാധികള്‍, ഭക്ഷ്യ ശുദ്ധി, പ്രകൃതി സംരക്ഷണം എന്നിവയ്ക്കാണ് ജില്ലയില്‍ പ്രാഥമിക ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Advertisment