Advertisment

പുതിയ എ.ടി.എമ്മുകളും ബ്രാഞ്ചുകളും ആരംഭിക്കുന്നതിന് ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

New Update

publive-image

ഇടുക്കി: പുതിയ എ.ടി.എമ്മുകളും ബ്രാഞ്ചുകളും ആരംഭിക്കുന്നതിന് ബാങ്കുകള്‍ ഉദാരസമീപമനം സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ജില്ലാ തല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതിയില്ലെന്ന കാരണത്താല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് പുനപരിശോധിക്കണമെന്നും ഏകപക്ഷീയമായി ബ്രാഞ്ചുകള്‍ അടച്ചു പൂട്ടരുത്.

ബാങ്കുകള്‍ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് യൗഗത്തിന് അദ്ധ്യക്ഷത വഹിച്ച് ജില്ലാ കള്കടര്‍ ഷീബാ ജോര്‍ജ്ജ് പറഞ്ഞു. വിദ്യാഭ്യാസ വായ്പ നല്‍കുന്നതടക്കം ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളെയും അറിയിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് നടത്താനും ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ തീരുമാനിച്ചു. ഓണ്‍ലൈനായി നടത്തിയ ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തില്‍ വിവിധ ബാങ്ക്് അധികൃതര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment