Advertisment

കോവിഡ് പ്രതിസന്ധികളെ മറികടക്കാൻ സാമ്പത്തിക ആസൂത്രണം പ്രധാനം: എം പി വി.കെ.ശ്രീകണ്ഠൻ

New Update

publive-image

പാലക്കാട്‌: കോവിഡ് പ്രതിസന്ധികൾക്ക് പ്രതിരോധ ഘടകങ്ങൾ കണ്ടെത്തുന്നതിന്‌ ശാസ്‌ത്രലോകവും ആരോഗ്യരംഗത്തെ ഗവേഷകരും പരിശ്രമിക്കുകയാണ്.ഈ പരിശ്രമങ്ങൾ ആശാവഹമായി പുരോഗമിക്കുന്നതിനും ജീവിത മാറ്റത്തിനും വിവേകപൂർണ്ണമായ സാമ്പത്തിക ആസൂത്രണം കൂടി വ്യവസായികൾക്കിടയിൽ നടക്കേണ്ടതുണ്ടെന്ന് എംപി വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.പാലക്കാട്‌ ടോപ് ഇൻ ടൗണിൽ സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ്സ് ന്യൂസ് സംഘടിപ്പിച്ച ബിസിനസ് ഗവേഷണവും തുടർപ്രവർത്തനങ്ങളും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് ന്യൂസിന്റെ 22ആം വാർഷിക പതിപ്പിന്റെ പ്രകാശനവും നടന്നു.

ടി.ആർ.അജയൻ വിശ്ഷ്ടാതിഥിയായി പങ്കെടുത്തു.സാമ്പത്തിക-മാധ്യമ പ്രവർത്തന മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ ഡോ.ഹരിദാസിനെ ആദരിച്ചു.ബിസിനസ് ന്യൂസ്‌ ചീഫ്എഡിറ്റർ എസ്.വി.അയ്യർ അധ്യക്ഷനായി.ബിസിനസ് ന്യൂസ്‌ മാർക്കറ്റിങ് മാനേജർ സുനിൽ കുമാർ,

ജനറൽ മാനേജർ ഡോ.എം.കെ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ബിസിനസ് മുന്നേറ്റത്തിന്റെ സംരംഭവും വൈദഗ്ധ്യവും സംബന്ധിച്ച് നടത്തിയ ചർച്ചയിൽ വിവിധ തുറകളിൽ മികവ് തെളിയിച്ച സംരംഭകർ ആശയ രൂപീകരണം നടത്തി.

Advertisment