ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം, ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂൾ അടയ്ക്കണം; അധ്യാപകര്‍ സ്‌കൂളില്‍ വരണം-സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്കൂൾ പ്രവർത്തനത്തിനുള്ള സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവു പ്രകാരമുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും.

Advertisment

രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.

സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സ്കൂളുകളിലെ ഓഫിസ് പതിവുപോലെ പ്രവർത്തിക്കും. എല്ലാ അധ്യാപകരും സ്കൂളുകളിൽ ഹാജരാകണം. ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ സൗകര്യം എല്ലാവർക്കും ഉണ്ടെന്ന് സ്കൂളുകൾ ഉറപ്പ് വരുത്തണം. ഓൺലൈൻ പഠന സമയത്തെ വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

Advertisment