10, 11, 12 ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതല്‍ വൈകിട്ടുവരെ ക്ലാസുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിലവിൽ ഉച്ചവരെയാണ് ക്ലാസ്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.

Advertisment

തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ ക്ലാസുകൾ നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഫൈനൽ പരീക്ഷയായതിനാൽ പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ നടത്തേണ്ട മാർഗരേഖ ഉടൻ പുറത്തിറക്കും.

Advertisment