/sathyam/media/post_attachments/SZDxGlo090LbVTdKYnSd.jpg)
തിരുവനന്തപുരം: 'ബാലരമ-പുതിയ ലക്കം വായിച്ചു.....'. ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ന്യൂസ് അവര്‍ അവതാരകനുമായ വിനു വി ജോണ്‍ ട്വീറ്ററില്‍ കുറിച്ച ഒരു വാചകമാണിത്. എന്താകും വിനു ഇതിലൂടെ ഉദ്ദേശിച്ചത്.
എന്തായാലും ഇത്ര മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണ്‍ ബാല പ്രസിദ്ധീകരണമായ ബാലരമയുടെ ഈ ലക്കം വായിച്ചു എന്നല്ല ഇതിന്റെ അര്‍ത്ഥമെന്ന് വ്യക്തം. പിന്നെയെന്താകും വിനു ഉദ്ദേശിച്ചത്. ബാലരമയില്‍ ലുട്ടാപ്പിയുടെ കഥയാണ് വിനു ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്തായാലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പറ്റി ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് വിനുവിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. സ്ഥാനാര്‍ത്ഥികളുടെ കഴിവും പ്രാപ്തിയുമൊക്കെ കൃത്യമായി നിരീക്ഷിക്കുന്ന ആളാണ് വിനു എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ ഉദ്ദേശിച്ചാണോ വിനുവിന്റെ ട്വീറ്റ് എന്നതില്‍ വ്യക്തതയില്ല.
എന്നാല്‍ സ്ഥാനാര്‍ത്ഥികളിലൊരാളെ സൈബറിടങ്ങളില്‍ പരിഹസിക്കുന്നതിനായി ചിലര്‍ ഒരു പേര് വിളിച്ചിരുന്നു. ഈ പേരും വിനുവിന്റെ ട്വീറ്റും തമ്മില്‍ ബന്ധമുണ്ടെന്ന ചില നിരീക്ഷണങ്ങള്‍ ചിലരെങ്കിലും നടത്തുന്നുണ്ട്. എന്നാല്‍ ട്വീറ്റില്‍ ആരുടെയും പേരു നേരിട്ടു പറഞ്ഞിട്ടുമില്ല.
ഈ ട്വീറ്റിനു തൊട്ടുപിന്നാലെ മറ്റൊരു ട്വീറ്റില്‍ ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് സീറ്റുകൊടുക്കാന്‍ സാധ്യതയില്ലെന്ന നിരീക്ഷണം വിനു നടത്തിയിട്ടുണ്ട്. ശ്രേയാംസിന് സീറ്റ് നിഷേധിച്ചതിലെ ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം കൂടി ചേര്‍ത്താണ് വിനുവിന്റെ ട്വീറ്റ്.