വാണിജ്യഉപയോഗത്തിനുള്ള ഗ്യാസിന്റെ വൻവിലവർദ്ധനവിൽപ്രതിഷേധിച്ച് കേരളഹോട്ടൽആൻറ് റസ്റ്റോറൻറ് അസ്സോസിയേഷൻ തൊടുപുഴ ഇൻകംടാക്സ് ഓഫീസിനു മുമ്പിൽധർണ്ണയും തുടർന്നു ടൗണിൽ പ്രതിഷേധ പ്രകടനവുംനടത്തി. സംസ്ഥാന വർക്കിംഗ്പ്രസിഡൻറ് എം.എൻ.ബാബു ധർണ്ണ ഉദ്ഘാടനംചെയ്തു. ഇന്നലെ മാത്രം256രൂപയുംകഴിഞ്ഞഅഞ്ചുമാസമായി 530രൂപയുമാണ്ഒരുസിലിണ്ടറിന് വർദ്ധിപ്പിച്ചത്.ശരാ ശരിഅഞ്ചുസിലണ്ടർ ഉപയോഗിക്കുന്ന ഒരുചെറുകിട സ്ഥാപനത്തിന് ഗ്യാസിൽമാത്രം ദിവസം 2700 രൂപയോളംഅധികചിലവു് വന്നിരിക്കുന്നു.കൂടാതെ പിച്ചക്കറി പലവ്യഞ്ജനം തുടങ്ങിയ എല്ലാസാധനങ്ങൾക്കും വലിയതോതിൽ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഉല്പന്നങ്ങൾക്കു്വിലവർദ്ധിപ്പിക്കാതിരിക്കാൻതൊഴിലാളികളെ ചുരുക്കിയുംമറ്റുമാണ് സ്ഥാപനങ്ങൾഅതിജീവനം നടത്തുന്നത്.കോവിഡ് തുടങ്ങിയമഹാമാരിമൂലം ഊർദ്ധശ്വാസം വലിക്കുന്ന ഭക്ഷണ ഉല്പാദനവിതരണമേഖലക്ക് സർക്കാരുകളുടെ ഭാഗത്തുനിന്ന് കൈത്താങ്ങ് ഉണ്ടായില്ലെങ്കിൽ ഉല്ലന്നങ്ങൾക്ക് വിലവർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഭാരവാഹികൾഅറിയിച്ചു. ജില്ലാ ഭാരവാഹികളായ പി.കെ.മോഹനൻ ജയൻജോസഫ് പ്രവീൺ വി. വിൽബർട്ട് ജേക്കബ്ബ് പ്രതീഷ്കുര്യാസ് കണ്ണൻ പി.ആർ. പ്രതീപ് കെ. ബി നൗഷാദ് ടി.കെ. സജി പി.ആർ.ബേബിജോസഫ് എം.ആർ.ഗോപൻ ജോസഫ്മാത്യു സുധീഷ് പി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.