കെ.എസ്‌.ഇ.ബി.പി.എ. ഇടുക്കി ജില്ലാസമ്മേളനം ഏപ്രില്‍ നാലിന്‌

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : കെ.എസ്‌.ഇ.ബി.പി.എ. സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി ഇടുക്കി ജില്ലാസമ്മേളനം ഏപ്രില്‍ നാലിന്‌ രാവിലെ പത്ത്‌ മണിക്ക്‌ തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ വച്ച്‌ കൂടുന്നതാണ്‌. ജില്ലാസമ്മേളനം കെ.എസ്‌.ഇ.ബി.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബാലകൃഷ്‌ണപിള്ള ഉദ്‌ഘാടനം ചെയ്യുന്നതാണ്‌. ജില്ലാപ്രസിഡന്റ്‌ എ. കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍. പ്രേമകുമാരിയമ്മ, സംസ്ഥാന ട്രഷറര്‍ രാംകുമാര്‍, പി. എസ്‌. ഭോഗീന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

അന്നേദിവസം ഉച്ചകഴിഞ്ഞ്‌ നടക്കുന്ന സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജ്ജ്‌ ഉദ്‌ഘാടനം ചെയ്യും. എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാസെക്രട്ടറി കെ. സി. ഗോപിനാഥന്‍ നായര്‍ അറിയിച്ചു.

Advertisment