Advertisment

കോൺഗ്രസ് സേവാദൾ വയനാട് ജില്ലാ നേതൃയോഗവും പ്രസിഡൻറ് രമേശ് കരുവാച്ചേരിക്ക് സ്വീകരണവും നൽകി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിതനായ രമേശ് കരുവാച്ചേരിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിഓഫീസിൽ വെച്ച് സ്വീകരണം നൽകി. കോൺഗ്രസ് പാർട്ടിയെശക്തിപ്പെടുത്തുന്നതിൽ നിർണായക സ്വാധീനമുള്ള പോഷക സംഘടനയാണ് കോൺഗ്രസ് സേവാദൾ കോൺഗ്രസ്. പാർട്ടിയിലെ കേഡർ സംവിധാനത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കോൺഗ്രസ് സേവാദൾ അതുകൊണ്ട് തന്നെ സമകാലിക സംഘടന പ്രവർത്തനരംഗത്ത് പാർട്ടിയിലെ തീരുമാനങ്ങളെവേറെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി

അഡ്വ : പിഎം നിയാസ് പറഞ്ഞു. ഡി സി സി പ്രസിഡൻറ് എൻഡി അപ്പച്ചൻ അധ്യക്ഷത വഹിച്ചു.

മുൻമന്ത്രി പി കെ ജയലക്ഷ്മി സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഉദയൻ സിബി, അനൂപ് പണശ്ശേരി, ജയകുമാര അനിൽ സ് നായർ. എം എ ജോസഫ്, ഒ വി അപ്പച്ചൻ, എടക്കണ്ടി മൊയ്തൂട്ടി,

വിജയമ്മ ടീച്ചർ, പി ബി ചന്ദ്രൻ, ബിനു തോമസ്, ഗിരിജ, മോളി, ലത, സജീവൻ മടക്കിമല,  സുബൈർ പി കെ, ബഷീർ മടക്കിമല, ഫൈസൽ പാപ്പിന, നന്ദിശൻ മുട്ടിൽ, ഷിജു ഗോപാലൻ,  ബിൻഷാദ്, ലിലർ, സജീവൻ പുൽപ്പള്ളി, ജോൺ ബേബി, ശ്രീജി പുൽപ്പള്ളി, റഹ്മത്ത്, നെൽസൺ,

ഗിരീഷ് കുമാർ, റീന സജീവൻ, ജോഷി എന്നിവർ പങ്കെടുത്തു.

Advertisment