Advertisment

വെള്ളക്കെട്ട് അതിരൂക്ഷം; കളമശേരി നഗരസഭയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വെള്ളക്കെട്ടിന്റെ പേരില്‍ കളമശേരി നഗരസഭയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. തോട് അനധികൃതമായി കയ്യേറി റോഡ് നിര്‍മിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ജലസേചനാ വകുപ്പ് പറയുന്നു. പ്രദേശത്തെ മുഴുവന്‍ തോടുകളും സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കണമെന്ന് നോട്ടിസില്‍ പറയുന്നു.

കനത്ത മഴയില്‍ മുങ്ങിത്താഴുകയാണ് കൊച്ചി നഗരം. താഴ്ന്ന പ്രദേശങ്ങളിലും നഗര മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കളമശേരി, ചങ്ങമ്പുഴ നഗര്‍ വി.ആര്‍ തങ്കപ്പന്‍ റോഡി 50 ഓളം വീടുകളില്‍കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയിരുന്നു. അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളക്കെട്ടില്‍ നിന്ന് മാറാന്‍ വിസമ്മതിക്കുകയാണ് നിരവധി കുടുംബങ്ങള്‍. ഏലൂര്‍, അങ്കമാലി,തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി ,കലൂര്‍, ആലുവ തുടങ്ങി എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള വെള്ളക്കെട്ട് രൂക്ഷമാണ്.

കളമശേരി നഗരസഭയുടെ 28, 29 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മാത്രം ദുരിതത്തിലായത് 50 ഓളം കുടുംബങ്ങളാണ്. വീടുകള്‍, ഉപജീവന മാര്‍ഗം, വീട്ടുപകരണങ്ങള്‍, വളര്‍ത്ത് മൃഗങ്ങള്‍ തുടങ്ങി എല്ലാം വെള്ളത്തിലായതോടെ ആരോട് പരാതി പറയണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

Advertisment