പി.സി. ജോര്‍ജിനെ തേടി കൊച്ചി പൊലീസെത്തി; ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരിശോധന; ജോര്‍ജ് സ്ഥലത്തില്ല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

പൂഞ്ഞാര്‍: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കൊച്ചി പൊലീസ് പി സി ജോർജിൻ്റെ വീട്ടിലെത്തിയത്. എന്നാൽ പി സി ജോർജ് വീട്ടിലില്ല. വൈകുന്നേരം 4.45 ഓടെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്.

അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ഇപ്പോഴും വീട്ടില്‍ ക്യാമ്പ്‌ ചെയ്യുകയാണ്. വലിയ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.

Advertisment