ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു; ഫോണ്‍ സ്വിച്ച് ഓഫ്! പി.സി. ജോര്‍ജ് ഒളിവില്‍ എന്ന് പൊലീസ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: മുൻ എംഎൽഎ പി.സി.ജോർജ് ഒളിവിലെന്ന് പൊലീസ്. വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍ എം.എല്‍.എ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയത്.

പിസി ജോർജിനെ തേടി വീട്ടിലെത്തിയ പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കുന്നില്ല. പി.സി. ജോർജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു.

‘പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോർജിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല. പി.സി.ജോർജ് ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.’– എസിപി പറഞ്ഞു.

Advertisment