കൊച്ചി: പാലാരിവട്ടം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പിസി ജോര്‍ജ്ജിനോട് കോടതി നിര്‍ദ്ദേശിച്ചു. 33 വർഷം ആയി എംഎൽഎയായിരുന്നു. നിയമത്തിൽ നിന്ന് ഒളിക്കില്ല. 71 വയസ്സ് ഉണ്ട്. പല അസുഖങ്ങൾ ഉണ്ടെന്നും പിസി ജോര്‍ജ് ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം തിരുവനന്തപുരത്തു റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് നടപടികൾക്ക് ഈ ഉത്തരവുമായി ബന്ധമുണ്ടായിരിക്കില്ല. ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ഹർജിയിൽ കോടതി നടപടികളുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.