നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ്! വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്; കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല-വിവാദ പരാമര്‍ശവുമായി എംഎം മണി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: നടിയെ ആക്രമിച്ച കേസ് നാണം കെട്ടതെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി. വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറേ നാളായിട്ട് ഇതൊരു നാണംകെട്ട കേസായിട്ടാണ് തനിക്ക് തോന്നുന്നത്. പ്രതിസ്ഥാനത്തുള്ളയാൾ നല്ല നടനായി ഉയർന്നുവന്ന ആളാണ്. ഇതിലെല്ലാം ആ നടൻ എങ്ങനെ ഇടപെട്ടു എന്നതിനെക്കുറിച്ച് വ്യക്തമാകുന്നില്ല. കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മണി പറഞ്ഞു.

Advertisment