Advertisment

കോഴിക്കോട് വിദ്യാർത്ഥിയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട് തിരുവമ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. തിരുവമ്പാടി ചെപ്പിലംകോട് പുല്ലപ്പള്ളി സ്വദേശി ഷാനുവിൻറെ മകൻ ആദിനാൻ (12) ആണ് പരിക്കേറ്റത്. കുട്ടിയുടെ രണ്ട് കാലുകൾ ക്കും കുത്തേറ്റു. വിദ്യാർത്ഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ സൈക്കിളുമായി പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നി പിന്നീട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി പരിഭ്രാന്തി പരത്തി. നാട്ടുകാർ പന്നിയെ വീടിനുള്ളിൽ പൂട്ടിയിട്ട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

Advertisment