Advertisment

വിഷു ബമ്പറടിച്ച ഭാഗ്യവാനെ കാണാനില്ല ; കോടികൾ സർക്കാർ ഖജനാവിലേക്കോ...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിഷു ബമ്പറടിച്ച ഭാഗ്യവാനെ കാണാനില്ല. സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിന്റെ സമ്മാനര്‍ഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി എത്തിയില്ലെങ്കില്‍ 6 കോടി 16 ലക്ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുമെന്നാണ് ചട്ടം.

നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കാം. ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ ലോട്ടറി ഡയറക്ടറേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്ട്രേറ്റ് പാസാക്കാനാകും.

നറുക്കെടുപ്പിന് അഞ്ച് ദിവസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചത് എന്നാണ് ടിക്കറ്റ് വിറ്റ എജന്റ് പറയുന്നത്. ദിര്‍ഹം നല്‍കി ലോട്ടറിയെടുത്ത യുവാവിനാണ് ബമ്പറടിച്ചത് എന്ന സംശയത്തിലാണ് ഏജന്റ്

Advertisment