Advertisment

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല : കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

പൂജപ്പുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരാണ് ഇന്നലെ ജയിലിന് മുന്‍പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ്. മനഃപൂര്‍വം ആക്രമിക്കല്‍,തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നിവയ്ക്കാണ് കേസ് എടുത്തിട്ടുള്ളത്.

 

Advertisment