Advertisment

ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂളിലെ പ്രവേശനോത്സവും ആദരിക്കൽ ചടങ്ങും നടന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂളിലെ പ്രവേശനോത്സവും ആദരിക്കൽ ചടങ്ങും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡൻ്റ് കെ.എസ് മധു സുദനൻ അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി.

publive-image

പൂർവ്വ വിദ്യാർത്ഥികളായ എം.ബി.ബി.എസ് പഠന വിദ്യാർത്ഥികളായ അബിൻ ബി.ജോസഫ്, വൃന്ദ പ്രഭാകരൻ എന്നിവരെ എടത്വ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബാബു മണ്ണാതുരുത്തിൽ ആദരിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജയചന്ദ്രൻ, അംഗങ്ങളായ ജീമോൻ ജോസഫ്, ചങ്ങംങ്കരി ദേവസ്വം ബോർഡ് ക്ഷേത്രം മേൽശാന്തി മനു ആനന്ദ് ശാസ്ത്രി, ഹെഡ്മിസ്ട്രസ് പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി രേശ്മ എന്നിവർ പ്രസംഗിച്ചു.

Advertisment