Advertisment

ഓട്ടോ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്ത് ടുക്സി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: അധ്യായന വർഷം ആരംഭിക്കുമ്പോൾ ഓട്ടോ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്ത് ഓൺലൈൻ ഓട്ടോ അഗ്രിഡേറ്റഡ് പ്ലാറ്റ്ഫോമായ ടുക്സി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുത്ത 50 ഓട്ടോ തൊഴിലാളികളുടെ കുട്ടികൾക്കാണ് ടുക്സി പ്രതിനിധികൾ സ്കൂൾ കിറ്റ് നൽകിയത്.

ഓട്ടോ തൊഴിലാളികളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തന്നെ കണ്ട്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈതാങ്ങാകുകയാണ് ടുക്സി. ഇതോടൊപ്പം, വരും തലമുറയ്ക്ക് സാക്ഷരതയും ജീവിത നൈപുണ്യവും ഉറപ്പുവരുത്തുന്നതിനും അവർ പ്രാധാന്യം നൽകുന്നു. ഇതിനോടകം തന്നെ ശ്രദ്ധനേടിയ ടുക്സിയുടെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ വിഷുകിറ്റ് വിതരണവും കമ്പനി സംഘടിപ്പിച്ചിരുന്നു.

ഇൻഫോപാർക്ക് ആസ്ഥാനമായി കൊച്ചി കേന്ദ്രീകരിച്ച് 2021 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടുക്സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പിന്നീട് തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും വ്യാപിച്ച ടുക്സിയിൽ ഇതിനോടകം 3000ൽ അധികം ഡ്രൈവർമാരാണ് ഭാഗമായിട്ടുള്ളത്.

Advertisment