Advertisment

കൊറോണാ വ്യാപനം; പ്ലസ് വൺ കുട്ടികളൂടെ എണ്ണം വർദ്ധിപ്പിക്കരുത്: എ എച്ച് എസ് ടി എ.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment
പാലക്കാട്‌ : കൊറോണാ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ളസ് വൺ കുട്ടികളൂടെ എണ്ണം അമ്പതിൽ നിന്നും വർദ്ധിപ്പിക്കരുതെന്ന്  എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഹയർ സെക്കന്ററിക്ളാസുകളിൽ അനുവദനീയമായ കുട്ടികളൂടെ  എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വർഷങ്ങളായി

ആദ്യം 10 ശതമാനവും പിന്നെ വീണ്ടും 10 ശതമാനവും പിന്നീട് വീണ്ടും 5 ശതമാനവും വർദ്ധിപ്പിക്കുന്നത് സർക്കാർ പതിവാക്കിയിരുന്നു.അങ്ങനെ വർദ്ധിപ്പിക്കുന്നതിന്റെ ഫലമായി 65 കുട്ടികളാണ്‌ ക്ളാസ്സുകളിൽ തിങ്ങിയിരിക്കുന്നത്.
കൊറോണാ രോഗം തീവ്രതയിലായിരുന്ന വർഷങ്ങളിലും ഇങ്ങനെ സീറ്റുകൾ വർദ്ധിപ്പിച്ചിരുന്നു.30 അടി നീളമുള്ള ക്ളാസ് മുറികൾ വേണമെന്നിരിക്കെ പല സ്ക്കൂളുകളിലും 20 അടി വിസ്തൃതി മാത്രമാണൂള്ളത്.ഈ റൂമുകളിൽ 60 -65 കുട്ടികൾ തിങ്ങിയിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എ എച്ച് എസ് ടി എ. നിലവിലുള്ള ക്ളാസുകളിൽ കുട്ടികളൂടെ എണ്ണം വർദ്ധിപ്പിക്കുന്നതിനു പകരം പുതിയ ബാച്ചുകൾ അനുവദിക്കുകയാണ്‌ വേണ്ടതെന്നും ആവശ്യപ്പെട്ട് എ.എച്ച്.എസ്.ടി.എ. മുഖ്യ മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ജി.ഇ യ്ക്കും നിവേദനവും നൽകിയിട്ടുണ്ട്.
കമ്മിറ്റി യോഗം സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് സി എം മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജു ടി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ജില്ലാ നേതാക്കളായ ഐ.എം.സാജിദ്, വി.വിനോദ്, ബിബിത,വി.പി.ഗീത,എം.ഗീത, പി.ആർ. രാകേഷ് കുമാർ,കെ.എം. റൺധീർ,സുനിൽ ബാബു,പി.ഹരികൃഷ്ണൻ, പി.കെ.മുഹമ്മദാലി,സുൾഫിക്കർ അലി അഗസ്റ്റ്യൻ ജോസഫ്  തുടങ്ങിയവർ പ്രസംഗിച്ചു.
Advertisment