Advertisment

ഡോ.വി.ജെ വർഗ്ഗീസിൻ്റെ സഹധർമ്മിണി സി.വി. മറിയാമ്മ അന്തരിച്ചു ; സംസ്ക്കാരം നാളെ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

മുണ്ടിയപള്ളി: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി പെഡഗോഗിക്കൽ സയൻസസ് മുൻ അദ്ധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ തിരുവല്ല ഡോ.വി.ജെ വർഗ്ഗീസിൻ്റെ സഹധർമ്മിണി സി.വി. മറിയാമ്മ (85) അന്തരിച്ചു. സംസ്ക്കാരം ജൂൺ 25 ശനിയാഴ്ച 11 മണിക്ക് മുണ്ടിയപള്ളി സെൻ്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും.

കല്ലുപ്പാറ, അയിരൂർ, കവിയൂർ എം.ടി .എൽ. പി സ്കൂളിൽ അദ്ധ്യാപികയായും തോട്ടപ്പുഴശ്ശേരി ,പുളിന്തിട്ട എം.ടി .എൽ. പി സ്കൂളിൽ പ്രധാന അദ്ധ്യാപികയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.കല്ലുപ്പാറ തോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: ജീന (എസ്.എസി.എച്ച്.എസ്, റാന്നി ) ഷൈന, ജോൺസൺ.

മരുമക്കൾ: റാന്നി താന്നിമൂട്ടിൽ ജേക്കബ് ടി. ജോർജ്ജ്, ആലപ്പുഴ വഴിച്ചേരിൽ സന്തോഷ്, കൈതക്കോട് മുകുളുവിള മേഴ്സി .

Advertisment