Advertisment

മെഡിസെപ്പ് ; ജീവനക്കാരെ വഞ്ചിച്ചു : കെ.പി.എസ്.റ്റി.എ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ : മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലൂടെ സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് സി.പ്രദീപ് കുറ്റപ്പെടുത്തി.മെഡിസെപ്പിൻ്റെ പരിധിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം.നിലവിൽ വിദഗ്ദ ചികിത്സ കിട്ടുന്ന ആശുപത്രികൾ ഒന്നും തന്നെ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. പ്രതിവർഷം 6000 രൂപ അടക്കുന്ന ജീവനക്കാരൻ്റെയും പെൻഷൻകാരൻ്റെയും പ്രീമിയത്തിൽ നിന്ന് 4800 രൂപ ഇൻഷുറൻസ് കമ്പനിക്കും 864 രൂപ ജി എസ് ടി യായും ബാക്കി 336 രൂപ സർക്കാർ ഖജനാവിലേക്കുമാണ് പോകുന്നത്.

ജി എസ് ടി വിഹിതം കൂടി കൂട്ടുമ്പോൾ ഒരാളുടെ കൈയ്യിൽ നിന്നും 768 രൂപ സർക്കാരിന് കിട്ടുന്നുണ്ട്. ഈ രീതിയിൽ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടുള്ള നേട്ടം ഇൻഷുറൻസ് കമ്പനിക്കും സർക്കാരിനും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ നടന്ന കെ പി എസ് ടി എ ഇടുക്കി ജില്ല നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രിഡൻ്റ് PM നാസർ അധ്യക്ഷനായിരുന്നു.വി.എം ഫിലിപ്പച്ചൻ,വി.ഡി.എബ്രാഹം, ഷെല്ലി ജോർജ്, മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു, റെന്നി ഫിലിപ്പ്,ജോയ്സ് മാത്യു, സന്തോഷ് പി.എൻ, ഷിൻ്റോ ജോർജ്, രതീഷ് V.R, രാജിമോൻ ഗോവിന്ദ്, ശിവകുമാർ T, Y.സുരേഷ് കുമാർ , ജോസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Advertisment