Advertisment

ഭൂതക്കുളം ഈഴംവിള ക്ഷേത്രത്തിൽ പുനഃ പ്രതീഷ്ഠ വാർഷികവും ലക്ഷാർച്ചനയും നാളെ 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

പരവൂർ : ഭൂതക്കുളം ഈഴം വിള ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ പുനഃ പ്രതീഷ്ഠ വാർഷികവും ലക്ഷാർച്ചനയും. ജുൺ 30, ജൂലൈ 1 തീയതികളിൽ നടക്കും.ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ താഴ്മൺ മഠം കണ്ഠര് രാജീവരരുടെയും, ക്ഷേത്രം മേൽശാന്തി കെ.സോമന്റെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത് .

ജുൺ 30 വ്യാഴാഴ്ച രാവിലെ 5.ന് നട തുറപ്പ്, 5.30 ന് ഗണപതി ഹോമം,6.30 ന് ഉഷഃപൂജ തുടർന്ന് ലക്ഷാർച്ചന ആരംഭം, വൈകിട്ട് 6.30 ന് ദീപാരാധന, 7.45 ന് അത്താഴപൂജ. ജൂലൈ 1 വെള്ളിയാഴ്ച രാവിലെ 4.50 ന് പള്ളിയുണർത്തൽ, തുടർന്ന് നിർമ്മാല്യദർശനം,അഭിഷേകം, മലർ നിവേദ്യം, 5.30 ന് അഷ്ട ദ്രവ്യ ഗണപതി ഹോമം, 6.30 ന് ഉഷഃപൂജ, 7.00ന് ദേവീ ഭാഗവത പാരായണം,8.00 ന് കലശപൂജ, കലശാഭിക്ഷേകം, വിശേഷാൽ പൂജ , 10.00ന് കാര്യസിദ്ധിപൂജ ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 6.00 ന് ശീവേലി ഏഴുന്നെള്ളിപ്പ്, 6.45 ദീപാരാധന,ചുറ്റുവിളക്ക്, 8.00 ന് അത്താഴപൂജ, 8.30 ന് മംഗളപൂജ എന്നിവയോടെ നടക്കുമെന്ന് ഈഴംവിള ദേവസ്വം പ്രസിഡന്റ് പി.വിശ്വരാജനും സെക്രട്ടറി വി.ബിജുവും അറിയിച്ചു.

Advertisment