Advertisment

ബഫര്‍സോണ്‍ വിഷയത്തില്‍ അയച്ച കത്തിന് മറുപടി നല്‍കിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റ്! തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്

New Update

publive-image

Advertisment

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. രാഹുലിന് നൽകിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു.

‘വയനാട് എംപി രാഹുൽ ഗാന്ധി ബഫർസോൺ വിഷയത്തിൽ 2022 ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിക്കുകയുണ്ടായി. ജൂണ്‍ 23ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുലിനു മറുപടി നല്‍കി.

സുപ്രീംകോടതി വിധിക്ക് ശേഷം ബഫർസോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ കത്തിനു മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുലിന്റെ വാദം തെറ്റാണ്.’– മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Advertisment