Advertisment

ദുഷ്പ്രചാരണം കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കാനാവില്ല ;  സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനം കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു

New Update
publive-image
Advertisment
അട്ടപ്പാടി :മതേതര ഇന്ത്യയുടെ സംരക്ഷണത്തേക്കാൾ വലുതായി മറ്റൊന്നില്ലെന്നും
എല്ലാ മതേതരപ്പാർട്ടികളും ഐക്യപ്പെട്ട് മതാധിഷ്ഠിത രാഷ്ട്രീയത്തെയും മതവിദ്വേഷത്തെയും വർഗീയതയെയും  ചെറുക്കണമെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സുരേഷ് രാജ് പറഞ്ഞു. സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനം അഗളി കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മഹത്തായ സമര പാരമ്പര്യമുള്ള നാടാണ്.  സാമൂഹ്യനീതിക്കായുള്ള സമരം ഈ നാടിനെ മാറ്റിയിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷവും രാഷ്ട്രീയവുമായ പാരമ്പര്യം വീണ്ടെടുക്കണം.അതിനെ തകര്‍ക്കുന്ന വര്‍ഗീയ ശക്തികളെ ചെറുക്കണം.കേരളത്തിലെ ഇടത് ജനാധിപത്യശക്തികള്‍ക്കാണ് അതിനുള്ള പ്രധാന ഉത്തരവാദിത്തം.
വർഗീയതക്കും ജാതീയതക്കും ഫാസിസത്തിനുമേതിരെ മത നിരപേക്ഷ കക്ഷികൾക്ക് യോജിച്ചു നിൽക്കാൻ കഴിയണം.
മാനവികതക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള അതിഭീകരമായ ഫാസിസം എന്ന ഭീഷണിയെ മറികടക്കാന്‍ നമുക്ക്  കഴിയണം ഇന്ത്യ  ഭരിക്കുന്ന പാര്‍ടി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവിധ  നയരൂപീകരണവും.സൈന്യത്തെ പോലും കാവിവൽക്കരിക്കാനുള്ള ഗൂഢ പദ്ധതികൾ നടന്നു കൊണ്ടിരിക്കുന്നു.
 മതമൈത്രിക്കും മതേതരത്വത്തിനും പേരുകേട്ട കേരളം  അതിവേഗം വർഗീയശക്തികളുടെ പിടിയിലമരുകയാണ്.അത്രമേൽ അസഹിഷ്ണുത നിറഞ്ഞ ഒരു കറുത്ത കാലത്തിലേക്ക്,വെട്ടും കൊലയും പ്രകോപനവും  നിറഞ്ഞ  പ്രവണതകളിലേക്ക് ഈ നാട് കടന്നിരിക്കുന്നു എന്നതാണ് അടുത്തിടെയുണ്ടായ കൊലപാതകങ്ങളും  വർഗീയവിദ്വേഷം നിറഞ്ഞ പ്രസ്താവനകളും വ്യക്തമാക്കുന്നത്.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഗുരുതരമാണ്. സർക്കാരിനെതിരെ നടക്കുന്ന ദുഷ് പ്രചാരണത്തെ ആശയപരമായി  പ്രതിരോധിക്കാനും ജനാധിപത്യ ശക്തികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോയമൂപ്പൻ നഗറിൽ നടന്ന സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗം സുബ്രഹ്മണ്യൻ പതാക ഉയർത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ പ്രസീഡിയം നിയന്ത്രിച്ചു.സനോജ്, അശോകൻ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു.സുനിൽ ചിറ്റൂർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സിദ്ധാർത്ഥൻ,സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി, എക്സിക്യൂട്ടീവ് അംഗം പി. ശിവദാസൻ,മണികണ്ഠൻ പൊറ്റശ്ശേരി,രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Advertisment