Advertisment

തുടര്‍ഭരണം അഴിമതിക്കും അനീതിക്കുമുള്ള ലൈസന്‍സല്ല : പി ജെ ജോസഫ്

New Update

publive-image

Advertisment

തൊടുപുഴ: സ്വര്‍ണ്ണക്കള്ളകടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനും മന്ത്രി കെ.റ്റി ജെലീലിനും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മറ്റും എതിരെ കോടതിയില്‍ നല്‍കിയ അതീവ ഗുരുതരമായ കുറ്റാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു എന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പ്രസ്താവിച്ചു.

തുടര്‍ഭരണം ഏത് അനീതിയും അഴിമതിയും കാണിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിക്ക് തിരുത്താന്‍ മനസ്സില്ലെങ്കില്‍ ജനങ്ങള്‍ മുഖ്യമന്ത്രിയെ തിരുത്തും എന്നും പി ജെ ജോസഫ് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് ഉടനടി പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്വപ്നാ സുരേഷ് കോടതി മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലെ അതീവ ഗുരുതരമായ വൈളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം നേരിടണമെന്നും ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍

സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ ധര്‍ണ്ണാ

സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എക്സ് എം പി,

മാത്യു സ്റ്റീഫന്‍ എക്സ് എം എല്‍ എ, സി പി മാത്യു, കെ എം എ ഷുക്കൂര്‍, റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എം എസ് മുഹമ്മദ്, പി എം അബ്ബാസ്, എം മോനിച്ചന്‍, സെബാസ്റ്റ്യന്‍ വിളകുന്നേല്‍, കെ എ കുര്യന്‍, രാജു മുണ്ടക്കാട്ട്, ഉണ്ണികൃഷ്ണന്‍ മുതുമല, എം കെ പുരുഷോത്തമന്‍, ബെന്നിതുണ്ടത്തില്‍, എം ജെ കുര്യന്‍, പി എന്‍ സീതി, റ്റി വി പാപ്പു, എ പി ഉസ്മാന്‍, ഷിബിലി സാഹിബ്, അഡ്വ. സിറിയക് തോമസ്, ഇന്ദു സുധാകരന്‍, എം പി

ജോസ്, സി എസ് യശോധരന്‍, റ്റി ജെ പീറ്റര്‍, സിബി ദാമോദരന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, എ എം ദേവസ്യാ, ജോസ് ഊരക്കാട്ടില്‍, അഡ്വ.ആല്‍ബര്‍ട്ട് ജോസ്, മനോജ് കോക്കാട്ട്, നിഷാസോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യു ഡി എഫ് കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്ബ് സ്വാഗതവും, എന്‍ ഐ ബെന്നി കൃതഞ്ജതയും പറഞ്ഞു.

Advertisment