Advertisment

വിദ്യാഭ്യാസത്തോടൊപ്പം, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയായി വളരണം :സ്പീക്കർ എം.ബി രാജേഷ്

New Update

publive-image

Advertisment

പട്ടാമ്പി :സമ്പൂർണ്ണ എ-പ്ലസ് മാത്രമാവരുത് ജീവിത ലക്ഷ്യമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയായി വളരാൻ ശ്രമിക്കണമെന്നും നിയമസഭാ സ്പീക്കർ എം.ബി രാജേഷ്.പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. എ പ്ലസ് കിട്ടാത്ത കുട്ടികളും അഭിനന്ദനമർഹിക്കുന്നു ണ്ടെന്നും അവരിൽ നിന്നും സമൂഹത്തിന് നിരവധി ഗുണങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുത്തിക്കുകയും 98.8 ശതമാനം വിജയം കരസ്ഥമാക്കാൻ പരുതൂർ ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞു . എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 908 വിദ്യാർത്ഥികളിൽ 893 പേരും ഉപരിപഠനത്തിന് അർഹത നേടി. 75 കുട്ടികൾ സമ്പൂർണ എ -പ്ലസും, 38 പേർ 9 എപ്ലസും കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിലും സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 85.96 ശതമാനം വിജയമാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ ലഭിച്ചത്. ബയോളജി സയൻസ്‌ 94.55 ശതമാനം, കൊമേഴ്സ് 88.33 ശതമാനം, ഹ്യൂമാനിറ്റീസ് 84.48 ശതമാനം കമ്പ്യൂട്ടർ സയൻസ് 72.88 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. ഒൻപത് പേർ സമ്പൂർണ്ണ എ പ്ലസും, 20 പേർ അഞ്ച് എ പ്ലസും കരസ്ഥമാക്കി.

ഹയർസെക്കൻഡറി വിഭാഗത്തിൽ നിലവിൽ നാല് ബാച്ചുകളാണുള്ളത് അധിക ബാച്ചിനായുള്ള നിവേദനം പി.ടി.എയുടെ നേതൃത്വത്തിൽ സ്പീക്കർക്ക് നൽകി. കാഴ്ച വൈകല്യതാൽ

കമ്പ്യൂട്ടറിന്റെ സഹായത്തോടെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി മികച്ച വിജയം നേടിയ സ്കൂളിന്റെ അഭിമാനമായി മാറിയ അതുൽ കൃഷ്ണയെ സ്പീക്കർ അനുമോദിച്ചു.

പി.ടി.എ പ്രസിഡന്റ് അബ്ദുൾ ബഷീർ അധ്യക്ഷനായ പരിപാടിയിൽ പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ, പ്രിൻസിപ്പാൾ പി.അരവിന്ദാക്ഷൻ, ഹെഡ്മാസ്റ്റർ ഇൻ -ചാർജ് കെ.സി ഷാജിമോൻ, സ്കൂൾ മാനേജർ വി.സി അച്യുതൻ നമ്പൂതിരി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,അധ്യാപകർ, ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisment