Advertisment

'വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക' അംഗത്വ കാമ്പയിന് പാലക്കാട്‌ ജില്ലയിൽ ആവേശകരമായ തുടക്കം

New Update

publive-image

പാലക്കാട്‌ :വംശീയതയിലൂടെ വെറുപ്പ് ഉത്പാദിപ്പിക്കുകയും വർഗീയതയുടെ വിത്തെറിഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ജാതീയമായി വിഭജിക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നതെന്നും സംഘരാഷ്ട്ര നിർമ്മിതി നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ജനപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടു വരണമെന്നും വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ പി. എസ്. അബുഫൈസൽ അധ്യക്ഷത വഹിച്ചു.ഫ്രട്ടെണിറ്റി ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കടന്നു വന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു. സംസ്ഥാന സമിതിയംഗം എം. സുലൈമാൻ,ഫ്രട്ടെണി റ്റി ജില്ലാ വൈസ് പ്രസിഡന്റ്‌, ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ഉസ്മാൻ,നവാഫ് പത്തിരിപ്പാല, കെ. സി. നാസർ, റിയാസ് ഖാലിദ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ ജാഫർ പത്തിരിപ്പാല നന്ദിയും പറഞ്ഞു.

Advertisment