Advertisment

അടിമാലി- കുമളി, മുണ്ടക്കയം -കുമളി ദേശീയപാതകളുടെ വികസനം ഈ വർഷം നടപ്പാക്കും - ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

തൊടുപുഴ: ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് നിർണായകമായ പുരോഗതിയാണ് ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രസ്ഥാവിച്ചു. കഴിഞ്ഞ 2 ദിവസങ്ങളായി എൻഎച്ച് 185 അടിമാലി- കുമളി, എൻഎച്ച് 183 മുണ്ടക്കയം -കുമളി രണ്ട് ദേശീയപാത വികസന പ്രവർത്തികളെ സംബന്ധിച്ചുള്ള അവലോകനയോഗവും സ്ഥല പരിശോധനയും ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ എ.സി മണ്ഡൽ ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. അടിമാലി മുതൽ കുമളി വരെയും, കുമളി മുതൽ മുണ്ടക്കയം വരെയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എ.സി മണ്ഡലിൻറെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘമാണ് സ്ഥലപരിശോധന പൂർത്തീകരിച്ചത്.

കുമളിയിൽ സംസ്ഥാന ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ദേശീയപാത ഉദ്യോഗസ്ഥന്മാർ എം.പിയുടെ അധ്യക്ഷതയിൽ പദ്ധതികൾ അവലോകനം ചെയ്തു. സ്ഥലമേറ്റടുപ്പ് നടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. അടിമാലി മുതൽ കുമളി വരെ 84 കിലോമീറ്റർ വരുന്ന ഏറ്റവും സുപ്രധാനമായ ദേശീയപാതയിൽ 18 മീറ്റർ വീതിയിൽ 2 ലൈൻ പേവ്ഡ് ഷോൾഡർ ഉൾപ്പെടെ ആണ് പദ്ധതി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രാഥമികമായി ലാൻറ് അക്വിസിഷൻ ഉൾപ്പെടെ 1000 കോടി രൂപയിൽ അധികം പ്രോജക്റ്റ് എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതികളാണ് ഇവ രണ്ടും. വണ്ടിപ്പെരിയാർ ബൈപ്പാസ് ഉൾപ്പെടെ കുമളി- മുണ്ടക്കയം ദേശീയപാതയിൽ 18 മീറ്റർ വീതിയിൽത്തന്നെയാണ് പദ്ധതി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതും 1000 കോടി രൂപ വരുന്ന പദ്ധതി ആയിട്ടാണ് പ്രോജക്ട് സമർപ്പിച്ചിട്ടുള്ളത്. ലാൻറ് അക്വിസിഷൻ നടപടികൾ ആരംഭിക്കുക്കുമ്പോൾ ഫോറസ്റ്റ് റവന്യു ഡിപ്പാർട്ട്മെൻറുകൾ ഒരുമിച്ച് നിന്നുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്. അവലോകനയോഗത്തിൽ എ.സി.സി.എഫ് ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വർഷം അവസാനത്തോടു കൂടി പദ്ധതികൾ ആരംഭിക്കാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണുള്ളതെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.

Advertisment