ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
കോട്ടയം: ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു. മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ നിന്നും ഉയർന്നു.
Advertisment
/sathyam/media/post_attachments/VCadppXuV7uJKzUuTEPG.jpg)
മൂന്നാനി ഭാഗത്ത് റോഡില്‍ വെള്ളം കയറി. അഴുതയാർ കരകവിഞ്ഞതോടെ കോരുത്തോട് മൂഴിക്കൽ കോസ്‌വേ വെള്ളത്തിനടിയിലായി. പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഭരണങ്ങാനം -വിളക്കുമാടം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ ക്യാംപുകളിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us