റിക്കാർഡ് കളക്ഷനുമായി പാലാ കെ.എസ്.ആർ.ടി.സി.ഡിപ്പോ സംസ്ഥാനത്ത് ഒന്നാമത്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മടങ്ങിക്കിടന്ന വേതനമെല്ലാം വൈകിയാണെങ്കിലും ലഭിച്ച പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർ കോർപ്പറേഷന് നേടിക്കൊടുത്തത് വമ്പൻ വരുമാനം. ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തിൽപരംരൂപയാണ്.
എന്നാൽ ഇന്നലെ 52 ബസുകളിൽ നിന്നായി കോർപ് റേഷൻ്റെ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 15 03661 രൂപയാണ് . ഓരോ ബസിനുമായി ശരാശരി 28916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു.

Advertisment

ഒരു കിലോമീറ്ററിന് (ഇ.പി.കെ.എം) 57.68 രൂപയും.12 4.31 % നേട്ടവുമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേർന്ന് കളക്ട് ചെയ്തത്. വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനിൽ ഉള്ള ഫാസ്റ്റ് പാസഞ്ചർ സർവ്വീസാണ് ഉയർന്ന ഇ .പി.കെ.എം നേടിയത്.34263 രൂപ ഈ ബസിന് ലഭിച്ചു. 11.09.22-ൽ സംസ്ഥാനത്തെ ഡിപ്പോകളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇന്നലെ പാലായിലേത്.

100-ൽ പരം ബസുകളും ഉയർന്ന വരുമാനവും ലഭിച്ചിരുന്നിട്ടും പാലായിൽ നിന്നും ബസുകൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു. പിൻവലിച്ച ബസുകൾ തിരികെ ലഭ്യമാക്കി സർവ്വീസുകൾ പുനരാരംഭിച്ച് യാത്രക്കാരുടെ യാത്രാ ആവശ്യം നിറവേറ്റുവാൻ അധികൃതർ തയ്യാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.

Advertisment