Advertisment

ഇന്ത്യൻ റബ്ബർ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ റബ്ബർ ഇറക്കുമതി അനുവദിക്കരുത്.എൻഎഫ്ആർപിഎസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബർ ഉത്പാദകരായ കർഷകരുടെ നിലനിൽപ്പിനെപോലും ബാധിക്കുന്ന തരത്തിലുള്ള കോംബൗണ്ട് റബ്ബറിന്റെ അനിയന്ത്രിതഇറക്കുമതി അവസാനിപ്പിക്കണമെന്ന് എൻ എഫ് ആർ പി എസ് ദേശീയ കമ്മറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റബ്ബർ കർഷക വിരുദ്ധ നിലപാടുകളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു പോരുന്നത്. കർഷകർ നശിച്ചാലും വ്യവസായികൾ രക്ഷപെട്ടാൽ മതി എന്ന നയം സർക്കാർ തിരുത്തണം. വ്യവസ്യയികളുടെ താത്പര്യപ്രകാരം ചിരട്ടപ്പാൽ ഇറക്കുമതിക്കുള്ള നീക്കം ഉർജിതമായി നടക്കുന്നു.

publive-image

കേന്ദ്ര കോമേഴ്‌സ്മന്ത്രാലയം ടയർ വ്യവസായികളുടെ താൽപ്പര്യത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കർഷകരെ പാടെ അവഗണിക്കുന്ന റബ്ബർ ബോർഡ്‌ നയവും അംഗീകരിക്കാനാവില്ല.റബ്ബർബോർഡിൽ കർഷക പ്രതിനിധികളായി കടന്നു വന്നവരുടെ പേര് വിവരങ്ങൾ പഠിച്ചാൽ അത് ബോധ്യമാകും. റബ്ബർ കൃഷി തുടരണമെങ്കിൽ കർഷക താൽപ്പര്യം കൂടി പരിഗണിച്ചുള്ള നയരൂപീകരണം ഉണ്ടാകണം. അതല്ലായെങ്കിൽ റബ്ബർ കൃഷിമേഖലയിൽ നിന്നും മാറിനില്ക്കാൻ കർഷകർ നിർബന്ധിതരാകും.

ഉത്പ്പദാനചിലവ് പോലും ലഭിക്കുന്നില്ലായെങ്കിൽ കാർഷിക മേഖല ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകും.

കൃത്യമായ ഇടപെടലുണ്ടായില്ലെങ്കിൽ ഇന്ത്യയിലെ കർഷക മേഖല തകരും.

കർഷകൻ അടിമയും എതിർക്കപ്പെടേണ്ടവനുമാണെന്ന പുതിയ ചിന്ത വേരുപിടിക്കുന്നത് രാജ്യത്തിന്റെ ഉന്നമനത്തിനു ഗുണകരമാകില്ല എന്ന വസ്തുത ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രഡിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. ജോയി കുര്യൻ സ്വാഗതം ആശംസിച്ചു. താഷ്‌കന്റ് പൈകട പ്രമേയം അവതരപ്പിച്ചു.പി കെ കുര്യാക്കോസ്, സദാനന്ദൻ കൊട്ടാരക്കര, പ്രദീപ് കുമാർ മാർ മാർത്താണ്ഡം, രാജൻ മടിക്കൈ, സി എം സെബാസ്റ്റ്യൻ, രാജൻ ഫിലിപ്സ് മംഗലാപുരം മുതലായവർ പ്രസംഗിച്ചു. KPPനമ്പ്യാർ കൃതഞ്ഞത പ്രകാശിപ്പിച്ചു.

Advertisment