ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/post_attachments/1X3o0yXUv66RGYi44KcV.jpg)
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. താണയിലെ ബി മാർട്ട് എന്ന സ്ഥാപനത്തിൽ റെയ്‍ഡ് നടത്തിയതിൽ കമ്പ്യൂട്ടര്‍, മൊബൈൽ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.
Advertisment
പ്രഭാത് ജംഗ്ഷനിലെ സ്പ്പൈസ് മാൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടക്കുകയാണ്. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. കണ്ണൂര്‍ എ.സി.പി. രത്‌നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us