Advertisment

ഹര്‍ത്താല്‍ ദിനത്തില്‍ ഡ്യൂട്ടിക്ക് വൈകി എത്തിയതിന് മെമ്മോ; വടകര പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്‌: പോപ്പുലര്‍ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ഡ്യൂട്ടിക്ക് വൈകി എത്തിയതിന് പിന്നാലെ വടകര പൊലീസ്റ്റ് സ്‌റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്‌റ്റേഷന് മുകളിലത്തെ പൊലീസുകാരുടെ വിശ്രമ മുറിയിലായിരുന്നു ആത്മഹത്യാശ്രമം. പൊലീസുകാര്‍ ഇടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment