/sathyam/media/post_attachments/PGoOyhqVl9I8LSoHvlZ8.jpg)
പാലാ: ഹോള്‍ സെയ്ല്‍ കച്ചവടക്കാരന് വിറ്റ് പണം വാങ്ങിയ തേക്കിന്‍തടി രാത്രി വാനിലെത്തി മോഷ്ടിച്ച് കടന്നുകളഞ്ഞ ചെറുകിട തടിവ്യാപാരി പാലായില്‍ പൊലീസിന്റെ പിടിയില്‍. പൂവരണി താന്നിപ്പൊതിയില്‍ വീട്ടില്‍ വിന്‍സെന്റിനെ(50)യാണ് പാലാ സി.ഐ. കെ.പി. ടോംസണ്‍, എസ്.ഐ. എം.ഡി അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
സ്വകാര്യ വ്യക്തിയില്‍ നിന്നും വിന്‍സെന്റ് വാങ്ങിയ തടിയാണ് ഈരാറ്റുപേട്ടയിലെ തടി മൊത്തവ്യാപാരിയായ സലിമിന് കച്ചവടം നടത്തിയത്. ഇതിന്റെ മുഴുവന്‍ പണവും വിന്‍സെന്റ് കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് രാത്രി പിക്ക് അപ്പ് വാനിലെത്തി ഇയാള്‍ തടിയുമായി കടന്നുകളയുകയായിരുന്നു.
പൂവരണി ഭാഗത്ത് സൂക്ഷിച്ച തടി കയറ്റി കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് തേക്കിന്‍ തടി അവിടെയില്ലെന്ന് മനസിലായത്. തുടര്‍ന്ന് സലിം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് വിന്‍സെന്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us