Advertisment

യു.എ.ഇ  ഉപയോക്താക്കള്‍ക്ക് സ്വര്‍ണ്ണ വായ്പ തിരിച്ചടവ് എളുപ്പമാക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ; ലുലു ഇന്‍റര്‍നാഷണല്‍  എക്സ്ചേഞ്ച് സഹകരണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് യുഎഇയിലെ മണി എക്സ്ചേഞ്ച്, ട്രാന്‍സ്ഫര്‍ കമ്പനിയായ  ലുലു ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചുമായി കളക്ഷന്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പുവെച്ചു. യുഎഇ മേഖലയിലെ  4 ലക്ഷത്തിലധികം വരുന്ന മുത്തൂറ്റ് ഉപഭോക്താക്കളുടെ നാട്ടിലെ ബന്ധുക്കള്‍ എടുത്തിട്ടുള്ള  സ്വര്‍ണ വായ്പയുടെ പണം കൈമാറ്റം എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നത്.

ജിസിസി രാഷ്ട്രങ്ങളില്‍  നിന്ന്  പ്രവാസികള്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന്‍റെ ഉയര്‍ന്ന തോത് കൊണ്ട് ഇന്ത്യ ലോകത്തില്‍ ഏറ്റവുമധികം പ്രവാസി പണം (റെമിറ്റന്‍സ്) കൈപ്പറ്റുന്ന രാജ്യമായിത്തീര്‍ന്നിരിക്കുകയാണ്.ഈ പങ്കാളിത്തത്തിലൂടെ  പ്രത്യേക നിരക്കില്‍ സ്വര്‍ണ്ണ വായ്പയുടെ തവണകള്‍ അടയ്ക്കുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനം ലഭ്യമാക്കുന്നതിനാല്‍ സ്വര്‍ണവായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. ലുലു എക്സ്ചേഞ്ചിന്‍റെ യുഎഇയിലുടനീളമുള്ള 89 ശാഖകളില്‍ ഏതില്‍ നിന്നും പ്രവാസികള്‍ക്ക്  ഈ സേവനം ലഭ്യമാകും. റമിറ്റ് സേവനത്തിനുള്ള നാമമാത്രമായ ഫീസാണ് ഇതിനായി ഈടാക്കുക. ലുലു മണിയുടെ ഫിസിക്കല്‍ ബ്രാഞ്ചുകളിലൂടെയും ഡിജിറ്റല്‍ സൊല്യൂഷനിലൂടെയും, ലുലു എക്സ്ചേഞ്ച് വേഗമേറിയതും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനവുമാണ് ലഭ്യമാക്കുന്നത്.

ഗുണഭോക്താക്കള്‍ക്ക്  മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഇന്ത്യയിലെ 4600ലധികം വരുന്ന ശാഖകളില്‍ ഏതിലും ലോണ്‍ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാവുന്നതാണ്. മുത്തൂറ്റ് ഗ്രൂപ്പിന്‍റെ യുഎസ്എ സംരംഭവും ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കുമുള്ള ഏറ്റവും വിശ്വസനീയമായ പണ കൈമാറ്റ സേവന ദാതാക്കളിലൊന്നുമായ മുത്തൂറ്റ് ഫിന്‍സെര്‍വുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണവായ്പ തിരിച്ചടവിന് തടസമില്ലാത്തതും സുരക്ഷിതവുമായ മാര്‍ഗം ലഭ്യമാക്കുന്നതിന് ലുലു എക്സ്ചേഞ്ചുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഇടപാടുകാരായ പ്രവാസി സമൂഹത്തില്‍ നിന്നുള്ള റമിറ്റന്‍സിന്‍റെ കാര്യത്തില്‍ യുഎഇയ്ക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ സുപ്രധാനമായൊരു സ്ഥാനമുണ്ട്. ഈ പങ്കാളിത്തം അതിര്‍ത്തികടന്നുള്ള വായ്പാ തിരിച്ചടവ് സംവിധാനം അതിവേഗത്തിലുള്ളതും വിശ്വസനീയവുമായ അനുഭവമാക്കി മാറ്റും. ഈ സുപ്രധാന ബിസിനസ് പങ്കാളിത്തത്തിലൂടെ പ്രവാസികള്‍ക്ക് തങ്ങളുടെ ബന്ധുക്കളുടെ സ്വര്‍ണവായ്പയുടെ തിരിച്ചടവിന് ലുലു എക്സ്ചേഞ്ച് ശാഖകള്‍ ഉപയോഗപ്പെടുത്താനാകും. ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനും തങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്  മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ലുലു എക്സ്ചേഞ്ച് മുന്‍പന്തിയിലാണ്. മുത്തൂറ്റ് ഫിനാന്‍സുമായുള്ള തങ്ങളുടെ പങ്കാളിത്തം പ്രവാസികളുടെ വായ്പാ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിന് തടസ്സമില്ലാത്തതും ഏളുപ്പമുള്ളതുമായ ഒരു വഴി ലഭ്യമാക്കുന്നതിലൂടെ  പ്രവാസി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്ത്വം വര്‍ധിക്കുകയാണ്. മുത്തൂറ്റിന്‍റെ യുഎഇയിലെ ഉപയോക്താക്കള്‍ക്ക് ഇത് വലിയ നേട്ടമാകും.  ഈ സേവനം താമസിയാതെ ഡിജിറ്റല്‍വത്ക്കരിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ട്. അത് ഉപയോക്താക്കള്‍ക്ക് പണമടവ് കൂടുതല്‍ ലളിതമാക്കുമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ റിച്ചാര്‍ഡ് വാസണ്‍  പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സ് വായ്പ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ദക്ഷിണേന്ത്യയിലുടനീളം കമ്പനിയുടെ ഡോര്‍സ്റ്റെപ്പ് സേവനമായ ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം അടുത്തിടെ വിപുലമാക്കി. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ  സംയോജിത ആസ്തി മൂല്യം (എയുഎം) 11 ശതമാനം വളര്‍ച്ചയോടെ 64,494 കോടി രൂപയിലെത്തുകയും 4,031 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.

Advertisment