Advertisment

കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴ ഉപ്പുകണ്ടത്ത് വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് നാല്‌ ദിവസത്തെ പഴക്കം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൂത്താട്ടുകുളം: പാലക്കുഴ ഉപ്പുകണ്ടത്ത് വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കൽ വീട്ടിൽ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാല്‌ ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചയച്ചതിനാൽ പ്രായമായ ഇവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി വെള്ളക്കിളിയെ ജംക്‌ഷനിൽ കാണാത്തതിനെ തുടർന്ന് ആളുകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. ഇവരുടെ വീടിനടുത്ത് മറ്റ് വീടുകൾ ഇല്ല.

Advertisment